പുതുക്കാട് മേഖലയില്‍ മോഷണം തുടര്‍ക്കഥയാകുന്നു

Posted on: July 27, 2015 10:53 am | Last updated: July 27, 2015 at 10:53 am

പുതുക്കാട്: മേഖലയിലെ ദേവാലയങ്ങളില്‍ മോഷണം തുടര്‍ക്കഥയാകുന്നു. ഏറ്റവും ഒടുവില്‍ ചെങ്ങാലൂര്‍ കര്‍മ്മലമാതാ പള്ളിയിലും മോഷണം നടന്നു. വെന്റിലേറ്ററിന്റെ കമ്പി വളച്ച് അകത്തുകടന്ന മോഷ്ടാവ് നേര്‍ച്ചപ്പെട്ടികള്‍ കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു.
പണം കവര്‍ന്ന ശേഷം ഭണ്ഡാരങ്ങള്‍ റോഡില്‍ ഉപേക്ഷിച്ച ്യൂനിലയില്‍ കണ്ടെത്തി. ഗ്രോട്ടോയുടെ മുന്നിലെ നേര്‍ച്ചപ്പെട്ടിയും കുത്തിപ്പൊളിച്ചു പണം കവര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷം മുമ്പും സമാന്യൂരീതിയില്‍ ഇവിടെ മോഷണം ്യൂനടന്നിരുന്നു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞയാഴ്ചയില്‍ കീഴൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. ഞെള്ളൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തലോര്‍ ഉണ്ണിനമിശിഹാ പള്ളി, വീട്ടിക്കുന്ന് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലും അടുത്തിടെ മോഷണം നടന്നിരുന്നു.
ആരാധനാലയങ്ങളില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടന്നിട്ടും പോലീസ് അന്വേഷണം കാര്യക്ഷമമായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.