എയര്‍ ആംബുലന്‍സ് സൗകര്യം സ്ഥിരമാക്കും: ആരോഗ്യമന്ത്രി

Posted on: July 25, 2015 1:22 pm | Last updated: July 25, 2015 at 3:15 pm

VS SHIVA KUMAR1തിരുവനന്തപുരം: എയര്‍ ആംബുലന്‍സ് സംവിധാനം സംസ്ഥാനത്ത് സ്ഥിരമാക്കുന്നു. ഇതേകുറിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. കൊച്ചി ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയക്ക് എയര്‍ ആംബുലന്‍സില്‍ വിജയകരമായി തിരവനന്തപുരത്ത് നിന്നും ഹൃദയമെത്തിച്ചതിനെ തുടര്‍ന്നാണ് ഇത് കേരളത്തില്‍ സ്ഥിരമാക്കാന്‍ മന്ത്രിയുടെ തീരുമാനം. ഇതിന് വേണ്ടി പ്രമുഖ ആശുപത്രികളുമായി ധാരണയുണ്ടാക്കും. മൃതസജ്ഞീവനി പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.