യാക്കൂബ് മേമന്റെ വധശിക്ഷ ചോദ്യം ചെയ്യുന്നവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോവാം: സാക്ഷി മഹാരാജ്

Posted on: July 24, 2015 6:31 pm | Last updated: July 24, 2015 at 6:56 pm

sakshi maharajന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്റെ ശിക്ഷ ചോദ്യം ചെയ്യുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ബി ജെ പി നേതാവ് സാക്ഷി മഹാരാജ് എം പി. മജ്‌ലിനെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിക്ക് മറുപടിയായാണ് സാക്ഷി മഹാരാജിന്റെ വിവാദ പരാമര്‍ശം. തീവ്രവാദത്തിന്റെ പേരില്‍ വൃത്തികെട്ട വര്‍ഗീയ രാഷ്ട്രീയമാണ് ഉവൈസി കളിക്കുന്നതെന്ന് സാക്ഷി മഹാരാജ് ആരോപിച്ചു.

യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുമ്പോള്‍ ബാബരി മസ്ജിദ് തകര്‍ത്തവരേയും വധശിക്ഷക്ക് വിധേയരാക്കണമെന്ന് ഉവൈസി പറഞ്ഞിരുന്നു. മുംബൈ കലാപത്തിലും ഗുജറാത്ത് കലാപത്തിലും നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിനു കാരണക്കാരായവരില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടുവെന്ന് ഉവൈസി ചോദിച്ചു.