തീവ്രഹിന്ദുത്വ നിലപാടുമായി ബി ജെ പി കേരള ഘടകം

Posted on: July 21, 2015 8:40 pm | Last updated: July 22, 2015 at 12:15 am

v.muraleedharanകോഴിക്കോട്: തീവ്രഹിന്ദുത്വ നിലപാടുമായി മുന്നോട്ട് പോവാന്‍ ബി ജെ പി കേരള ഘടകത്തിന്റെ തീരുമാനം. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. കേരളത്തില്‍ ന്യൂനപക്ഷം ഭൂരിപക്ഷമായെന്ന് നിര്‍വാഹക സമിതി അംഗീകരിച്ച പ്രമേയം പറയുന്നു. ബംഗ്ലാദേശീ മുസ്‌ലിംകളുടെ സാന്നിധ്യം കേരളത്തില്‍ കൂടി വരുന്നതായും പ്രമേയം പറയുന്നു.

ഹിന്ദു ജനസംഖ്യ കുറയുന്നത് കേരളത്തിന്റെ തനിമ തകര്‍ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. എന്‍ എസ് എസ് ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകളെ കൂടെ നിര്‍ത്തും. പി സി തോമസിന്റെ കേരള കോണ്‍ഗ്രസ് വിഭാഗത്തെ എന്‍ ഡി എയില്‍ എടുക്കും. ആഗസ്റ്റ് രണ്ടാംവാരം എന്‍ ഡി എയുടെ യോഗം തിരുവനന്തപുരത്ത് ചേരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുരളീധരന്‍ പറഞ്ഞു.