തിരൂരങ്ങാടിയില്‍ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് അഞ്ച് കോടി

Posted on: July 21, 2015 10:10 am | Last updated: July 21, 2015 at 10:10 am

തിരൂരങ്ങാടി: നിയോജക മണ്ഡലത്തില്‍ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയോജക മണ്ഡലം എം എല്‍ എ കൂടിയായ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നോണ്‍ പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്തിലെ അഞ്ചപ്പുര ചാപ്പപ്പടി ബീച്ച് റോഡ് – 40 ലക്ഷം, കോറാട് അങ്കണ്‍വാടി റോഡ് -10 ലക്ഷം, കൈറ്റാല റോഡ് – 10 ലക്ഷം, മുങ്ങാത്തുംതറ-ഇട്ടൊളിത്തറ ശ്മശാനം റോഡ് -10 ലക്ഷം, കീഴ്ച്ചിറ മുതലമട റോഡ് – 10 ലക്ഷം, തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിലെ കരിമ്പില്‍ ചുള്ളിപ്പാറ റോഡ് – 16 ലക്ഷം, കര്‍ഷക റോഡ് – 16 ലക്ഷം, കെ സി റോഡ് – 16 ലക്ഷം, സി കെ നഗര്‍ വെഞ്ചാലി റോഡ്- 16 ലക്ഷം, എരുമ്പാട്ടില്‍ റോഡ് – 16 ലക്ഷം, എടരിക്കോട് ഗ്രാമ പഞ്ചായത്തിലെ പോക്കരുട്ടി ഹാജി ചോലക്കുണ്ട് റോഡ് – 20 ലക്ഷം, പെരുംകൊല്ലത്തി കടവ് റോഡ് – 20 ലക്ഷം, മഞ്ഞാമ്മാട് പെരുമ്പുഴ റോഡ് – 15 ലക്ഷം, പൂക്കയില്‍ കുന്നുമ്മേല്‍ റോഡ് – 20 ലക്ഷം, യാഹു മാസ്റ്റര്‍ റോഡ് – 20 ലക്ഷം, തെന്നല ഗ്രാമ പഞ്ചായത്തിലെ തിരുത്തി – കോറലാന്റ് റോഡ് – 20 ലക്ഷം, കാളിക്കടവ് പെരുമ്പുഴ റോഡ് – 15 ലക്ഷം, മങ്കട പള്ളിയാളില്‍ ബംഗ്ലാവ് റോഡ് – 15 ലക്ഷം, പൂക്കിപ്പറമ്പ – അറക്കല്‍ റോഡ് – 10 ലക്ഷം, പുളിനില്‍ക്കുന്നതൊടി – കുളങ്ങരപള്ളി റോഡ് – 20 ലക്ഷം, നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ പാലപ്പുറത്താഴം – മുക്കായി കൈതവളപ്പ് റോഡ് – 15 ലക്ഷം, തച്ചറക്കല്‍ കുഞ്ഞിമൊയ്തീന്‍ സ്മാരക റോഡ് – 15 ലക്ഷം, ഫാറൂഖ് നഗര്‍ – നീനാന്‍ കോളനി റോഡ് – 10 ലക്ഷം, അരീക്കാട്ട് മരക്കാരുട്ടി ഹാജി സ്മാരക റോഡ് – 10 ലക്ഷം, സി കെ പടി-നാടഞ്ചേരി പള്ളി റോഡ് – 10 ലക്ഷം, നെല്ലിശ്ശേരി സി കെ പടി റോഡ് – 10 ലക്ഷം, മെതുവില്‍ത്താഴം മങ്കടക്കുറ്റി റോഡ് – 15 ലക്ഷം, പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ പി എം മൗലവി റോഡ് – 10 ലക്ഷം, ഓട്ടുപാറപ്പുറം – ചോലാട്ടുപുറം റോഡ് – 15 ലക്ഷം, മാങ്ങാട്ടിരി റോഡ് – 10 ലക്ഷം, നിലപറമ്പ് കുറുകത്താണി റോഡ് – 10 ലക്ഷം, കോങ്ങാട്ടുപാടം റോഡ് – 10 ലക്ഷം, മുഹമ്മദ് അബ്ദുര്‍റഹിമാന്‍ സാഹിബ് റോഡ് – 15 ലക്ഷം, കോഴിച്ചെന പുതുശ്ശേരികുളം റോഡ് – 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.