ആശാ വര്‍ക്കര്‍മാര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Posted on: July 21, 2015 9:33 am | Last updated: July 21, 2015 at 9:33 am
SHARE

KKD Photo 2
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഓണറേറിയം കുടിശ്ശിക ഉടന്‍ നല്‍കുക, തടഞ്ഞു വെച്ച ഇന്‍സന്റീവ് ഉടന്‍ നല്‍കുക, ഉത്സവബത്ത 5000 രൂപ അനുവദിക്കുക, ആരോഗ്യ സംരക്ഷണ ഉപാധികള്‍ ലഭ്യമാക്കുക, ആരോഗ്യ മന്ത്രി വാക്കുപാലിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച് ആശാ വര്‍ക്കേഴ്‌സ് യൂനിയന്‍ (സി ഐ ടി യു)ന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.
സി ഐ ടി യു ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ആശാ വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് പി സാബിറ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി പി പ്രേമ, സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം ആര്‍ രാഘവന്‍, പി എഫ് പ്രീത സംസാരിച്ചു. സി സുനിത സ്വാഗതവും പ്രീത പേരാമ്പ്ര നന്ദിയും പറഞ്ഞു.