ആര്യയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ്

Posted on: July 19, 2015 2:03 pm | Last updated: July 20, 2015 at 6:19 pm
SHARE

arya konnyതൃശൂര്‍: ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ആര്യ കെ സുരേഷിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ്. കുട്ടിക്ക് ന്യൂമോണിയ ബാധയുണ്ട്. തലക്കേറ്റ പരിക്ക് ഗുരുതരമാണ്. മരുന്നുകളോട് ഭാഗികമായി മാത്രമേ പ്രതികരിക്കുന്നുള്ളൂ.

വെന്റിലേറ്ററിന്റെ സഹായം 24 മണിക്കൂര്‍ കൂടി തുടരും. രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ ശ്രമം തുടരുകയാണ്. പുറത്തുനിന്ന് വിദഗ്ധ ചികില്‍സ ലഭ്യമാക്കേണ്ട സാഹചര്യമില്ലെന്നും മെഡിക്കല്‍ സംഘം പറഞ്ഞു.

പള്‍സ് കുറയുന്നുണ്ട്. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണ്. കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.