ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍

Posted on: July 16, 2015 8:56 pm | Last updated: July 17, 2015 at 12:12 am
SHARE

umesh prasadന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 32കാരിയായ രേണു ലാല്‍വാനിയ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന ടാന്‍സാനിയ സ്വദേശിനിയായ ഹിടിജ എന്ന സ്ത്രീ ഒളിവിലാണ്.

ഓട്ടോറിക്ഷ ഡ്രൈവറായ ഉമേഷ് പ്രസാദിനെയാണ് ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഓര്‍ഡര്‍ വിളിച്ച ശേഷം കാശ് തരാമെന്നു പറഞ്ഞ് റൂമിലേക്ക് ക്ഷണിക്കുകയായിരുന്നു. റൂമിലെത്തിയ ഇയാള്‍ക്ക് വൈന്‍ കുടിക്കാന്‍ നല്‍കി. കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ബലം പ്രയോഗിച്ച് കുടിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് ലൈംഗികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദേശിയായ സ്ത്രീ ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തി.

അതിനിടെ ഇവര്‍ തൊട്ടടുത്ത മുറിയിലേക്ക് പോയപ്പോള്‍ ഡ്രൈവര്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ഇദ്ദേഹത്തിന്റെ രണ്ട് കാലിനും ഒടിവുണ്ട്.