സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കല്‍; വിവാദ ഉത്തരവ് റദ്ദാക്കി

Posted on: July 16, 2015 5:36 am | Last updated: July 16, 2015 at 12:36 pm

കുന്നംകുളം: പെരുമ്പിലാവ് തലപ്പിളളി താലൂക്കില്‍ ഫാമിലി മെമ്പര്‍ഷിപ്പ്് റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കെരുതെന്ന്് വില്ലേജ്് ഓഫീസര്‍മാര്‍ക്ക് നല്‍കിയ ഉത്തരവ് തഹസില്‍ദാര്‍ പികെ ബാബു റദ്ദാക്കി.
ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യുന്നതിനുളള തടയാനുളള മാര്‍ഗ നിര്‍ദേശം വില്ലേജ്് ഓഫീസര്‍മാര്‍ക്ക് നല്‍കിയ പുതുക്കിയ ഉത്തരവിലുണ്ട്.അപേക്ഷകന് എന്ത് അവിശ്യത്തിനായി നല്‍കുന്നു എന്ന് രേഖപ്പെടുത്തിയാകും ഇനി മുതല്‍ സര്‍ടിഫിക്കറ്റ് നല്‍കുക.കൂടാതെ അപേക്ഷകനുളള അര്‍ഹത ഉറപ്പ് വരുത്താന്‍ മതിയായ പരിശോധന നടത്തും.നേരത്തെ തഹസില്‍ദാര്‍ നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് ഫാമിലി മെമ്പര്‍ഷിപ്പ്് റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് വില്ലേജ് ഓഫീസര്‍മാര്‍ നിര്‍ത്തിയത്.
ഈ രേഖകള്‍ ഉപയോഗിച്ച് വ്യാജ ഈ രേഖകള്‍ ഉപയോഗിച്ച്് വ്യാജ ഇടപാടുകള്‍ നടത്തുന്നതായി സംസ്ഥാന ലാന്‍ഡ്‌റവന്യു കമ്മീഷ്ണര്‍ക്ക് കൗണ്‍സില്‍ ഫോര്‍ സിവില്‍റൈറ്റ്‌സ് പ്രോട്ടക്ഷന്‍ പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ്് സര്‍ട്ടിഫിക്കറ്റ്് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്താന്‍ തഹസില്‍ദാര്‍ ഉത്തരവിട്ടത്.
വസ്തു ബാങ്ക് നിക്ഷേപം എന്നിവയുടെ ഉടമ മരിച്ചാല്‍ അത്് ബന്ധുവിന്് കിട്ടുന്നതിനാണ് കുടുബ അംഗ്വത്വ ബന്ധുത്തരേഖ മുഖ്യമായും ആവിശ്യം കൂടാതെ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത വ്യക്തി മരിച്ചാല്‍ ലഭിക്കേണ്ട റിസ്‌ക്ക് ഫണ്ട് ആനുകുല്യത്തിനും പുതുതായി വായ്പയെടുക്കാന്‍ അവകാശി ജാമ്യവസ്തു ഉടമയുമായുളള ബന്ധം തെളിയിക്കുകയും വേണം