ഗവര്‍ണറെ സ്വീകരിക്കാന്‍ സ്വയം വരച്ച ചിത്രങ്ങളുമായി ഗോപീകൃഷ്ണന്‍

Posted on: July 16, 2015 12:35 pm | Last updated: July 16, 2015 at 12:35 pm

കുന്നംകുളം: ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുവാനായി ബഥനി സെന്റ്‌ജോണ്‍സ് ഇംഗ്ലീഷ്് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് ഇന്ന് ഗവര്‍ണര്‍ എത്തും
സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തുന്ന ഗവര്‍ണറെ വരവേല്‍ക്കാന്‍ ഓഡിറ്റോറിയത്തില്‍ മഹാന്‍മാരുടെ പെയ്ന്റിഗ് ചിത്രങ്ങള്‍ ഒരുങ്ങി.
ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനായി സംസ്ഥാന ഗവര്‍ണര്‍ റിട്ടഃചീഫ് ജസ്റ്റിസ് പി സദാശിവം ബഥനി സ്‌കൂളിലെത്തുന്നത്.ഉദ്ഘാടന ചടങ്ങ് നടക്കുന്ന സ്‌കൂള്‍ ഓഡിറ്റോറിയം ഒരുക്കുന്നതിന്റെ ഭാഗമായി മുപ്പത് മഹാന്‍മാരുടെ ചിത്രങ്ങളാണ് ഓടിറ്റോറിയത്തിന്റെ ഇരുവശത്തെ ബിത്തിയിലും സ്ഥാപിച്ചിട്ടുളളത്.ജീവിച്ചിരിക്കുന്ന മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെത് മുതല്‍ ദേശീയ അന്തര്‍ദേശീയ രംഗത്ത് മണ്‍മറഞ്ഞ നിരവധി പ്രതിഭകളുടെ ഓയില്‍ പെയ്ന്റിഗ് ചിത്രങ്ങളാണ് ഓഡോറ്റോറിയത്തിന്റെ ഇരു വശത്തുമായി സ്ഥാപിച്ചിട്ടുളളത്.ലോക ശാസ്ത്ര ഗതിയെ മാറ്റിമറിച്ച ഐന്‍സ്റ്റീന്‍ മുതല്‍ ഊര്‍ജ തന്ത്രത്തിന് ഇന്ത്യ സംഭാവന ചെയ്ത സിവി രാമന്‍വരെയും
സംമാധാനത്തിനും അഹിംസക്കും വേണ്ടി ജീവന്‍ ഹോമിച്ച മഹാത്മജി മുതല്‍ അശരണരുടെയും കുഷ്ടരോഗികളുടെയും അത്താണിയായി ജീവിച്ച മദര്‍തെരെസ വരെ ഓയില്‍പെയ്ന്റിങ്ങ്് ചിത്രത്തിലുണ്ട്.മുന്നു മാസത്തിനുളളില്‍ ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് വെളളുരുത്തി ബ്ലൂമിഗ് ബഡ്‌സ് ബഥനിയ സ്‌കൂളിലെ ചിത്ര കല അധ്യാപകനായ ഗോപി കൃഷ്ണന്‍ മഹാന്‍മാരുടെ ഓയില്‍ പെയ്ന്റിഗ് ചിത്രങ്ങള്‍ കാന്‍വാസിലേക്ക് പകര്‍ത്തിയത്.എട്ട് വര്‍ഷമായി ചിത്ര കല അധ്യാപകനായി ജോലി ചെയ്യുന്ന കുന്നംകുളം തെക്കെ പുറത്ത്
തന്റെ ചിത്ര കലാ രംഗകത്ത കഠിനവും വെല്ലുവിളിയുമായി മാറിയ ജോലിയാണ് മൂന്ന് മാസം കൊണ്ട് ചെയ്ത് തീര്‍ത്തത്.
ഇന്റര്‍ നെറ്റില്‍ നിന്നാണ് പലരുടെയും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതെന്ന് ഗോപീകൃഷ്ണന്‍ പറഞ്ഞു.
സ്‌കൂള്‍ അതികൃതരുടെ നിര്‍ദേശത്തോടെയാണ് ചിത്രങ്ങള്‍ തെരെഞ്ഞെടുത്തത്.പ്രീഡിഗ്രി പഠനത്തിന് ശേഷം കുന്നംകുളം ജെജെ ആര്‍ട്‌സ് കോളേജില്‍ നിന്നാണ് ചിത്ര കല പഠനം പൂര്‍ത്തീകരിച്ചത്.