ആഭ്യന്തരവകുപ്പിനെതിരെ വി എം സുധീരന്‍ രംഗത്ത്

Posted on: July 16, 2015 9:45 am | Last updated: July 16, 2015 at 9:18 pm
SHARE

vm sudeeranതിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്ത്. കണ്ണൂരില്‍ പോലീസിനു നിരന്തരം വീഴ്ച്ച പറ്റിയിട്ടും നടപടി സ്വീകരിക്കുവാന്‍ ആഭ്യന്തരവകുപ്പ് മടിക്കുകയാണെന്നു സുധീരന്‍ ആരോപിച്ചു. അക്രമ സംഭവങ്ങള്‍ കണ്ണൂരില്‍ നടക്കുമ്പോള്‍ സിപിഎം നല്‍കുന്ന പ്രതിപട്ടിക അതു പോലെ സ്വീകരിക്കുന്ന നിലപാടാണു പോലീസ് സ്വീകരിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.

അക്രമ സംഭവങ്ങളുടെ പ്രഭവകേന്ദ്രം കണ്ടെത്തുകയാണു പോലീസ് ചെയ്യേണ്ടത്. എന്നാല്‍ അവര്‍ക്ക് അതിനു സാധിക്കുന്നില്ല. ടിപി വധക്കേസിലും ഇതുതന്നെയാണു സംഭവിച്ചത്. ഈ വിഷയത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.