ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ടൂര്‍ണമെന്റ ഉപേക്ഷിച്ചു

Posted on: July 15, 2015 5:15 pm | Last updated: July 15, 2015 at 5:16 pm
SHARE

ന്യൂഡല്‍ഹി: ഈ വര്‍ഷം നടത്താനിരുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 മത്സരങ്ങള്‍ ഉപേക്ഷിച്ചു. ബിസിസിഐ, ക്രിക്കറ്റ് ആസ്‌ട്രേലിയ, ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക എന്നിവര്‍ ഉള്‍പ്പെട്ട ഗവേണിംഗ് കൗണ്‍സിലാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കാണാന്‍ കാണികള്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിക്കാന്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചത്.

ഭരണസമിതിയിലെ അംഗങ്ങളായ ക്രിക്കറ്റ് ആസ്‌ട്രേലിയ, ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക എന്നിവരോടും കൂടിയാലോചിച്ചാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു.