ഫാബി ബഷീര്‍ അന്തരിച്ചു

Posted on: July 15, 2015 2:06 pm | Last updated: July 16, 2015 at 9:42 am
ഫാബി ബഷീര്‍
ഫാബി ബഷീര്‍

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അനീസ്, ഷാഹിന എന്നിവരാണ് മക്കള്‍. ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു. അര്‍ബുധ ബാധയെ തുടര്‍ന്ന് ഏതാനും മാസങ്ങളായി വിശ്രമത്തിലായിരുന്നു. ഇന്നലെ രാത്രിയാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു അന്ത്യം. 1994 ജൂലൈ 5നാണ് ബഷീര്‍ അന്തരിച്ചത്. നാളെ രാവിലെ ബേപ്പൂര്‍ ജുമുഅ മസ്ജിദില്‍ ഖബറടക്കം.