Connect with us

National

സര്‍താജ് അസീസിന്റെ പ്രസ്താവന അവഗണിക്കും, സംയുക്ത പ്രസ്താവനയില്‍ ഉറച്ച് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും റഷ്യയിലെ ഉഫയില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഉറച്ചുനി ല്‍ക്കുമെന്നും അതനുസരിച്ച് മുന്നോട്ടുപോകുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇതിന് കടകവിരുദ്ധമായി പാക് സുരക്ഷാ, വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് നടത്തിയ പ്രസ്താവന അവഗണിക്കുന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ചര്‍ച്ചയുടെ മുന്നോട്ടുള്ള ഗതിയെ തടസ്സപ്പെടുത്തുന്ന ഒന്നും അസീസ് പറഞ്ഞിട്ടില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. മുംബൈ ഭീകരാക്രമണ കേസില്‍ വിചാരണക്ക് ഇന്ത്യ കൂടുതല്‍ തെളിവുകള്‍ കൈമാറേണ്ടതുണ്ടെന്നും കാശ്മീര്‍ പ്രശ്‌നം അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യയുമായി ചര്‍ച്ചക്കില്ലെന്നും സര്‍താജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ലശ്കറെ ത്വയ്യിബ ഓപ്പറേഷനല്‍ കമാന്‍ഡര്‍ സാകിയുര്‍റഹ്മാന്‍ ലഖ്‌വിയുടെ ശബ്ദ സാമ്പിളുകള്‍ ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് പാക്കിസ്ഥാനിലെ പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചതിന് പിന്നാലെയായിരുന്നു അസീസിന്റെ പ്രസ്താവന.
എന്നാല്‍, സര്‍താജ് അസീസിന്റെ പ്രസ്താവന “ആഭ്യന്തര ശ്രോതാക്കളെ” തൃപ്തിപ്പെടുത്താന്‍ മാത്രമാണെന്ന വിലയിരുത്തലാണ് ഇന്ത്യക്കുള്ളത്. നരേന്ദ്ര മോദി മുംബൈ പ്രശ്‌നം ശക്തമായി ഉന്നയിച്ചതും ലഖ്‌വിയുടെ വിചാരണ വേഗത്തിലാക്കുന്ന കാര്യം ചര്‍ച്ചയില്‍ ഏറെ പ്രാധാന്യം കൈവരിച്ചതും പാക്കിസ്ഥാനിലെ ചില ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ അസീസിന്റെ പ്രസ്‌യുള്ളൂവെന്നും വിദേശകാര്യ മന്ത്രാലയം കണക്കുകൂട്ടുന്നു.
സംയുക്ത പ്രസ്താവന ആത്മാര്‍ഥമായിരുന്നുവെന്ന് തന്നെയാണ് ഇന്ത്യയുടെ കാഴ്ചപ്പാടെന്നും അവര്‍ ഇന്ത്യയോട് ഔദ്യോഗികമായി എന്ത് പറയുന്നുവെന്ന് നോക്കിയാണ് മുന്നോട്ടുള്ള തീരുമാനമെടുക്കേണ്ടതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

Latest