റെയില്‍വേ ട്രാക്കില്‍ പെണ്‍കുട്ടികള്‍ മരിച്ച സംഭവം: അന്വേഷണ സംഘം തൃശൂരിലേക്ക്

Posted on: July 14, 2015 11:34 am | Last updated: July 14, 2015 at 12:35 pm
SHARE

konni missing girslകോന്നി;പാലക്കാട് റെയില്‍വേ ട്രാക്കില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം തൃശൂരിലേക്ക്. കസ്റ്റഡിയിലായ പേരാമ്പ്ര സ്വദേശിയെ ചോദ്യം ചെയ്യുന്നതിനായാണു കോന്നി എസ്‌ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തൃശൂരിലേക്കു തിരിച്ചത്.

അന്വേഷണം ബംഗളൂരുവിലേക്കും വ്യാപിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടികള്‍ രണ്ട് തവണ ബംഗളൂരുവില്‍ പോയതിന്റെ വിവരങ്ങള്‍ പോലീസിനു ലഭിച്ചു. ഞായറാഴ്ച മൂവരും ബംഗളൂരുവിലെ ലാല്‍ബാഗ് സന്ദര്‍ശിച്ചതിന്റെ ടിക്കറ്റുകള്‍ ബാഗില്‍ നിന്നു കണ്ടെത്തിയിരുന്നു.

കോന്നിയില്‍ നിന്നു കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടു പേരുടെ മൃതശരീരം പാലക്കാട് റെയില്‍വേ ട്രാക്കില്‍ നിന്നു തിങ്കളാഴ്ച രാവിലെയാണു കണ്ടെത്തിയത്. സംഘത്തിലെ മൂന്നാമത്തെ കുട്ടിയെ ഗുരുതരപരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.