ആത്മീയതയിലേക്ക് മടങ്ങുക: കാന്തപുരം

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 2:15 am
SHARE

_DSC0147
ബംഗളൂരു: ആഗോള മുസ്‌ലിം സമൂഹം നേരിടുന്ന മുഴുവന്‍ പ്രതിസന്ധികള്‍ക്കും പരിഹാരം ആത്മീയതയിലേക്ക് മടങ്ങലാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. റമസാന്‍ 25ാം രാവില്‍ ബംഗളൂരു ഹജ്ജ് ക്യാമ്പില്‍ നടന്ന സ്വലാത്ത് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തീവ്രവാദവും ഭീകരവാദവും സമൂഹത്തില്‍ നിന്ന് തുടച്ച് മാറ്റപ്പെടാന്‍ ആത്മീയ വിദ്യാഭ്യാസവും ആത്മസംസ്‌കരണവുമാണ് പരിഹാരമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സുന്നി ജംഇയ്യത്തുല്‍ ഉലമ കര്‍ണാടക എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വലാത്ത് കോണ്‍ഫറന്‍സ് അബ്ബാസ് ഉസ്താദ് മഞ്ഞനാടി ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്മാന്‍, അബ്ദുല്‍ ജലീല്‍ പീനിയ, എസ് എസ് എ ഖാദര്‍ഹാജി, എന്‍ കെ എം ശാഫി സഅദി, അബ്ദുല്‍ ഹക്കിം അസ്ഹരി പ്രസംഗിച്ചു. സി എം ഇബ്‌റാഹിം അധ്യക്ഷത വഹിച്ചു.