മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍

Posted on: July 11, 2015 8:02 pm | Last updated: July 12, 2015 at 12:26 am

mukul rothagiന്യൂഡല്‍ഹി: ബാറുടമകള്‍ക്കായി താന്‍ കോടതിയില്‍ ഹാജരായതിനെ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി. കേന്ദ്രസര്‍ക്കാര്‍ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ ഹാജരായതില്‍ തെറ്റില്ല. ബാറുടമകള്‍ തന്റെ മുന്‍ കക്ഷിയാണെന്നും റോത്തഗി പറഞ്ഞു.

അതേസമയം, ബാര്‍ കേസില്‍ എജി ഹാജരായതില്‍ തെറ്റില്ലെന്ന് കേന്ദ്ര നിയമന്ത്രി സദാനന്ദഗൗഡയും വ്യക്തമാക്കി. മുന്‍കൂര്‍ അനുമതിവാങ്ങിയ ശേഷമാണ് മുകുള്‍ റോത്തഗി ബാര്‍ ഉടമകള്‍ക്കായി സുപ്രീം കോടതിയില്‍ ഹാജരായതെന്നും മന്ത്രി പറഞ്ഞു.