ഭൂതകാലം സമൂഹത്തോട് വിളിച്ചുപറയുന്ന മരമുത്തശ്ശി ശില്‍പ്പം

Posted on: July 8, 2015 6:00 am | Last updated: July 7, 2015 at 10:39 pm

SILPAM.1
കൊപ്പം: ഉദ്യാന നഗരത്തിന് അലങ്കാരായി മലയാളിയുടെ മരമുത്തശ്ശി’ശില്‍പ്പം ബാംഗ്ലൂരില്‍ പണി പൂര്‍ത്തിയായി. കൊപ്പം പുലാശ്ശേരി കൂനത്തൊടി വീട്ടില്‍ നാരായണന്‍-രുഗ്മിണി ദമ്പതികളുടെ മകന്‍ മഹേഷ് ആണ് ബാംഗ്ലൂര്‍ തുംഗഭദ്ര ഹംബി റൂട്ടില്‍ വിജയശ്രീ ഹെറിറ്റേജ് മുന്‍പില്‍ കലാപരമായി ‘മരമുത്തശ്ശി’നിര്‍മിച്ചത്.
ഹെറിറ്റേജിലേക്കുള്ള പ്രവേശനകവാടത്തില്‍— കാവല്‍മാടയാണ് ഇത് പണിതത്. ഭൂമിക്ക് തണലും ജീവശ്വാസവും നല്‍കിയിരുന്ന വൃക്ഷങ്ങള്‍ മനുഷ്യകരങ്ങളുടെ കൈയ്യേറ്റങ്ങള്‍ക്ക് ഇരയായി നശിച്ചുകൊണ്ടിരിക്കുകയാണ്. പാതിവെട്ടിമാറ്റിയ മരമുത്തശ്ശി തന്റെ ഭൂതകാലം സമൂഹത്തോട് വിളിച്ചുപറയുകയാണ് ഈ ഉദ്യാനനഗരത്തില്‍. 18 അടിഉയരവും 10 അടി വീതിയുമുള്ള ശില്‍പ്പം ഒരു മാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. പൂര്‍ണ്ണായും കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ ശില്‍പ്പനിര്‍മാണത്തിന് നാലു ലക്ഷം രൂപയാണ് ചെലവ്. ഇതിനകം ഒട്ടേറെ ശില്‍പ്പങ്ങള്‍ മഹേഷ് നിര്‍മിച്ചിട്ടുണ്ട്. തന്റെ ഏറ്റവും വലിയ ശില്‍പ്പമാണിതെന്ന് മഹേഷ് പറഞ്ഞു. ചളവറ പഞ്ചായത്തിനായി മഹാത്മാഗാന്ധിയുടെ അര്‍ധകായ പ്രതിമയുടെ പണിപ്പുരയിലാണ് ഈ ചെറുപ്പക്കാരന്‍.