മത്സ്യബന്ധന വള്ളം മുങ്ങി മൂന്ന് പേര്‍ക്ക് പരുക്ക്

Posted on: July 6, 2015 5:39 am | Last updated: July 6, 2015 at 2:41 am
SHARE

കൊല്ലം: മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റില്‍ വള്ളം മുങ്ങി മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. വള്ളത്തിലുണ്ടായിരുന്ന 17 മത്സ്യത്തൊഴിലാളികളെ നീണ്ടകര കോസ്റ്റല്‍ പോലീസും ഫിഷറീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപെടുത്തി.
ഭാരതാംബ എന്ന വള്ളമാണ് മുങ്ങിയത്. അഴീക്കല്‍ മുട്ടില്‍ നിന്ന് ആറ് മാര്‍ അകലെ ഇന്നലെ ഉച്ചക്ക് 12.30ഓടെയായിരുന്നു അപകടം. അപകടത്തില്‍പെട്ട് ഒരു മണിക്കൂറോളം തൊഴിലാളികള്‍ കടലില്‍ കിടന്നു. ശേഷമാണ് രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഉപേന്ദ്രന്‍, മണിക്കുട്ടന്‍ എന്നിവരെ ഹരിപ്പാട് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നീണ്ടകര കോസ്റ്റല്‍ സി ഐ രാമചന്ദ്രന്‍, എസ് ഐ ശശിധരകുറുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോലീസുകാരായ ശ്രീജിത്ത്, വിജയന്‍ എിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.