‘പ്രേമം’ സിനിമയുടെ വ്യാജ പതിപ്പ്: സെന്‍സര്‍ബോര്‍ഡ് അന്വേഷിക്കും

Posted on: July 4, 2015 10:04 am | Last updated: July 5, 2015 at 12:14 am

Nivin-Pauly-In-Premam-spEmBതിരുവനന്തപുരം: ‘പ്രേമം’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കാനിടയായ സാഹചര്യത്തെക്കുറിച്ചു കേന്ദ്ര സെന്‍സര്‍ബോര്‍ഡ് അന്വേഷിക്കും. സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ പെഹലാജ് നിഹലാനി സംസ്ഥാനത്ത് നേരിട്ടെത്തും. ഇതു സംബന്ധിച്ചു സെന്‍സര്‍ ബോര്‍ഡിന്റെ ഉറപ്പ് ലഭിച്ചതായി പ്രിയദര്‍ശന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് അറിയിച്ചു. പകര്‍പ്പില്‍ സെന്‍സേര്‍ഡ് കോപ്പിയെന്നുള്ളതു കൊണ്ടാണു സെന്‍സര്‍ബോര്‍ഡ് അന്വേഷിക്കുന്നത്.