പ്രൊഫഷനല്‍ കോഴ്‌സ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഇന്നാരംഭിക്കും

Posted on: July 4, 2015 5:09 am | Last updated: July 5, 2015 at 12:13 am

തിരുവനന്തപുരം: പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടി ക്രമങ്ങള്‍ ഇന്ന് ആരംഭിക്കും. എഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റാണ് രണ്ടാംഘട്ടത്തില്‍ നടക്കുന്നത്. നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ംംം.രലല. സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഓപ്ഷന്‍ പുന:ക്രമീകരിക്കാനും പുതുതായി ഉള്‍പെടുത്തിയ കോളജ്, കോഴ്‌സ് എന്നിവയിലേക്ക് ഓപ്ഷനുകള്‍ നല്‍കാനുള്ള സൗകര്യം എന്നിവ ഇന്ന് മുതല്‍ ഏഴ് #േവരെ ലഭ്യമാകും. ഏഴിന് പത്ത് മണിവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ 9ന് രണ്ടാം ഘട്ടഅലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ 15ന് പ്രവേശനം നേടണം.