ഹേമമാലിനിയുടെ കാര്‍ അമിത വേഗതിയിലായിരുന്നു എന്ന് പോലീസ്

Posted on: July 3, 2015 10:10 am | Last updated: July 3, 2015 at 10:15 am

hema-malini-accident.jpg.image.784.410ജയ്പൂര്‍: മഥുര എം പിയും നടിയുമായ ഹേമമാലിനി സഞ്ചരിച്ചിരുന്ന കാര്‍ അമിത വേഗതയിലായിരുന്നു എന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഹേമമാലിനിയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച രാത്രി രാജസ്ഥാനിലെ ദൗസായില്‍ ഹേമമാലിനി സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നാലു വയസുള്ള കുട്ടി മരിച്ചിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ ഏഴു വയസുള്ള സഹോദരനും ഗുരുതരമായി പരുക്കേറ്റിരുന്നു.

സംഭവത്തില്‍ ഹേമമാലിനി ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. നെറ്റിക്ക് പരിക്കേറ്റ ഹേമമാലിനിയെ ജയ്പൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.