നഗരസഭയിലാകെ ഹെല്‍പ്പ് ഡസ്‌ക് മയം

Posted on: July 2, 2015 10:35 am | Last updated: July 2, 2015 at 10:35 am
SHARE

BJP1
പാലക്കാട്: വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്ന പൊതു ജനത്തിന് സഹായം നല്‍കാന്‍ ആരുമില്ലാത്ത അവസ്ഥയായിരുന്നു ആദ്യം.
ഇതിന് വേണ്ടി ഹെല്‍പ്പ് ഡെസ്‌ക് വേണമെന്നാവശ്യം വിവിധ സംഘടനകളും പൊതുജനങ്ങളും നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇതിന് പരിഹാരമെന്നോണം ബിജെപി കൗണ്‍സിലര്‍മാര്‍ നേരിട്ട് ഹെല്‍പ് ഡെസ്‌കിന് തുടക്കമിട്ടു.
ബി ജെ പി ആരംഭിച്ച് മണിക്കൂറുകള്‍ കഴിയുംമുമ്പേ കോണ്‍ഗ്രസും മുസ് ലീം ലീഗും ഹെല്‍പ്പ് ഡസ്‌കുമായി രംഗത്തെത്തുകയായിരുന്നു. ഇപ്പോള്‍ ജനങ്ങള്‍ക്ക് എവിടെ പോകണമെന്നറിയാതെ വട്ടം കറങ്ങുകയാണ്. ബി ജെ പി ഹെല്‍പ്പ് ഡസ്‌ക് രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ പ്രവര്‍ത്തിക്കും. എല്ലാ ദിവസവും രണ്ട് കൗണ്‍സിലര്‍മാരുടെ മുഴുവന്‍ സമയ സേവനമാണ് ഹെല്‍പ് ഡെസ്‌കില്‍ ഉണ്ടാവുക. ഇന്നലെ എന്‍.ശിവരാജന്‍, വി.നടേശന്‍ എന്നിവരായിരുന്നു ചുമതല വഹിച്ചത്.
സി കൃഷ്ണകുമാര്‍, കെ വി വിശ്വനാഥന്‍, പി സ്മിതേഷ്, ശരവണന്‍, ഓമന, വിജയലക്ഷ്മി, പ്രമീള ശശിധരന്‍, സരോജ, ബേബി, കോമളം, രാധിക, പരമേശ്വരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇന്ന് സി കൃഷ്ണകുമാര്‍, വിജയലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കും.