ഇജിപ്തില്‍ സൈന്യം തിരിച്ചടിച്ചു; നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted on: July 2, 2015 9:57 am | Last updated: July 2, 2015 at 11:49 pm
SHARE

egipth military attackകൈറോ: സൈനിക ചെക്‌പോസ്റ്റുകള്‍ക്ക് നേരെ ഐ എസ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് സിനായിലായിരുന്നു സൈനിക ആക്രമണം. ഒട്ടേറെ തീവ്രവാദികള്‍ക്ക് പരിക്കേറ്റതായും സൈന്യം അവകാശപ്പെട്ടു.

ബുധനാഴ്ച്ച തീവ്രവാദികള്‍ സൈനിക ചെക്‌പോസ്റ്റുകള്‍ക്കും പോലീസ് സ്‌റ്റേഷനുകള്‍ക്കും നേരെ നടത്തിയ ആക്രമണത്തില്‍ 60 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. വിവിധ പ്രദേശങ്ങളില്‍ തീവ്രവാദികള്‍ ഒരേ സമയം ആക്രമണം നടത്തുകയായിരുന്നു.