ഒട്രിവിന്‍ നാസല്‍ സ്‌പ്രേ വിപണിയില്‍ നിന്നു പിന്‍വലിച്ചു

Posted on: July 1, 2015 8:25 pm | Last updated: July 1, 2015 at 8:25 pm

991534137ദുബൈ: ഒട്രിവിന്‍ നാസല്‍ സ്‌പ്രേ 0.05% വിപണിയില്‍ നിന്നു അടിയന്തിരമായി പിന്‍വലിച്ചതായി ഹാദ്(ഹെല്‍ത് അതോറിറ്റി ഓഫ് അബുദാബി) അധികൃതര്‍ വ്യക്തമാക്കി. അഞ്ച് എം എല്‍, 10 എം എല്‍ നാസല്‍ സ്‌പ്രേകളാണ് നിരോധിച്ചിരിക്കുന്നത്. മരുന്നിന്റെ ഉപയോഗം സംബന്ധിച്ച് കുപ്പികളില്‍ എഴുതിയ അറബി നിര്‍ദേശത്തില്‍ തെറ്റ് കണ്ടെത്തിയതാണ് നടപടിക്ക് ഇടയാക്കിയത്.
സൗഊദി അറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നൊവാര്‍ടീസ് കണ്‍സ്യൂമര്‍ ഹെല്‍ത് കമ്പനിയാണ് ഒട്രിവിന്‍ നാസല്‍ സ്‌പ്രേ പുറത്തിറക്കകുന്നത്. ഓരോ നാസാദ്വോരത്തിലും മൂന്നു നേരം വീതം ഉറ്റിക്കേണ്ടുന്നതിന് പകരം ലേബലില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഒന്നോ രണ്ടോ നേരം ഒന്നോ രണ്ടോ തുള്ളിയെന്നതാണ്. ഇതാണ് നടപടിക്ക് ഇടയാക്കിയത്.