മുണ്ടേരി സ്‌കൂളിന് ഭീഷണിയായി ഈട്ടി മരം

Posted on: July 1, 2015 1:06 pm | Last updated: July 1, 2015 at 1:06 pm
SONY DSC
SONY DSC

കല്‍പ്പറ്റ: മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥിതി ചെയ്യുന്ന വീട്ടി മരം സ്‌കൂളിനും വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണിയായിരിക്കുകയാണ്. ഈ മരത്തിന് നൂറ് വര്‍ഷത്തിലധികം പഴക്കമുണ്ട് . മരത്തിന്റെ ചുവടു ഭാഗം പൊള്ളയാണ് . അടിവേരിളകിയ മരത്തിന് വീഴാതിരിക്കാന്‍ ഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. അതും ശാശ്വതമല്ല. വീട്ടിമരത്തിന്റെ ശരാശരി ആയുസ് 150 വര്‍ഷമാണ്. രണ്ടു കൊല്ലം മുന്‍പ് ഇവിടെയുള്ള ഒരുമരം കാറ്റിലും മഴയത്തും കടപുഴകി വീണതാണ്. രാത്രിയില്‍ ആയതിനാല്‍ ആളപായം ഉണ്ടായില്ല. ഈ മരം വീണാല്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു പോകും.വീഴാറായ ഈ മരം മുറിച്ചു മാറ്റേണ്ടത് സ്‌കൂള്‍ കെട്ടിടത്തിനും അനിവാര്യമായിരിക്കുകയാണ്.