മീനങ്ങാടി കുമ്പളേരിയിലും കാട്ടാനയെത്തി

Posted on: July 1, 2015 1:00 pm | Last updated: July 1, 2015 at 1:00 pm

ana
കല്‍പ്പറ്റ: വനമേഖലയില്‍ നിന്ന് ഏറെ അകലെ സ്ഥിതി ചെയ്യുന്ന മീനങ്ങാടി കുമ്പളേരിയിലും കാട്ടാനയെത്തി. തിങ്കളാഴ്ച രാത്രിക്ക് എത്തിയ കാട്ടാനയെ ഇന്നലെ രാവിലെയാണ് ആളുകള്‍ കണ്ടത്. കടന്നുപോയ വഴിയില്‍ ആന നാശനഷ്ടവും വരുത്തി. പൊക്കത്തായില്‍ പോളിന്റെ മോട്ടോറും മറ്റ് അനുബന്ധ സാമഗ്രികളും കാട്ടാന തകര്‍ത്തു. ചെതലയം വനത്തില്‍ നിന്നാണ് കുമ്പളേരിയില്‍ കാട്ടാന എത്തിയതെന്ന് കരുതുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ രാവിലെ സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്താന്‍ നീക്കമാരംഭിച്ചു. വൈകീട്ടോടെ ആനയെ തേന്‍കുഴി വനത്തിലേക്ക് തുരത്തി. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള വനമാണിത്.