100 ലിറ്റര്‍ പെട്രോളും 70 ലിറ്റര്‍ ഡീസലും പിടികൂടി

Posted on: July 1, 2015 10:26 am | Last updated: July 1, 2015 at 10:26 am

tsy petrol (2)താമരശ്ശേരി: അനധികൃതമായി സൂക്ഷിച്ച 100 ലിറ്റര്‍ പെട്രോളും 70 ലിറ്റര്‍ ഡീസലും പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. റൂറല്‍ എസ് പിയുടെ ഷാഡോ പോലീസും താമരശ്ശേരി ഡി വൈ എസ് പിയുടെ ക്രൈം സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഡീസലും പെട്രോളും പിടികൂടിയത്.
താമരശ്ശേരി ഡി വൈ എസ് പി. ആര്‍ ശ്രീകുമാറിന്റെ നിര്‍ദ്ദേശപ്രകാരം കട്ടിപ്പാറയിലെ രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് 60 ലിറ്റര്‍ ഡീസലും 25 ലിറ്റര്‍ പെട്രോളും പിടിച്ചു. കട്ടിപ്പാറ രണ്ടുകണ്ടി നാസര്‍, വടക്കേ കുന്നത്ത് ജസ്മത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. ജൂനിയര്‍ എസ് ഐ. രാജീവന്‍, ഗ്രേഡ് എസ് ഐ. സുധാകരന്‍, ഡി വൈ എസ് പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി കെ സുരേഷ്, പി ബിജു, ഷിബിന്‍ ജോസഫ്, റഷീദ്, ശശി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. റൂറല്‍ എസ് പി. പി എച്ച് അഷ്‌റഫിന്റെ കീഴിലുള്ള ഷാഡോ പോലീസ് സംഘം കിഴക്കോത്ത് പന്നൂര്‍ അങ്ങാടിയിലെ കടയിലും വീട്ടിലുമായി വില്‍പ്പനക്ക് സൂക്ഷിച്ച 35 ലിറ്റര്‍ പെട്രോള്‍ പിടിച്ചെടുത്തു. കടയുടമ പന്നൂര്‍ കയ്യലിക്കല്‍ അബ്ദുസ്സലാമിനെ അറസ്റ്റ് ചെയ്തു. റൂറല്‍ എസ് പിയുടെ ഷാഡോ പോലീസ് സംഘം തലയാട ്പടിക്കല്‍വയലില്‍ നിന്ന് 40 ലിറ്റര്‍ പെട്രോളും 9 ലിറ്റര്‍ ഡീസലും പിടികൂടി. പടിക്കല്‍ വയല്‍ സ്വദേശി അമ്മദിനെ അറസ്റ്റ് ചെയ്തു.