അരുവിക്കരയില്‍ ബി ജെ പി നേടിയത് വന്‍ മുന്നേറ്റം

Posted on: June 30, 2015 11:12 am | Last updated: June 30, 2015 at 11:55 pm
SHARE

Rajagopalതിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളുടേയും നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച് ബി ജെ പി നടത്തിയത് വന്‍ മുന്നേറ്റം. 34, 145 വോട്ടുകളാണ് ബി ജെ പി സ്വന്തമാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 7694 വോട്ടുകള്‍ മാത്രമായിരുന്നു ബി ജെ പി നേടിയത്.

ഇടതു പക്ഷത്തിന്റെ വോട്ടുകളാണ് ബി ജെ പി സ്വന്തമാക്കിയതെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുവെന്ന് സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ഭരണവിരുദ്ധ വോട്ടുകള്‍ ഇടതു പക്ഷത്തെക്കാള്‍ ബി ജെ പി നേടി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.