Connect with us

Gulf

കുവൈത്ത് ആരോഗ്യ പരിശോധന: ഖദാമത്ത് ഏജന്‍സിയെ മാറ്റി

Published

|

Last Updated

മുംബൈ: ന്യൂഡല്‍ഹി: കുവൈത്തിലേക്ക് ജോലി ആവശ്യാര്‍ഥ പോകുന്നവരുടെ ആരോഗ്യപരിശോധന നടത്തുന്നതില്‍ നിന്ന് വിവാദ ഖദാമത്ത് ഏജന്‍സിയെ ഒഴിവാക്കി. പകരം ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റേഴ്‌സ് അസോസിയേഷനായിരിക്കും (GAMCA) ഇനി മുതല്‍ ആരോഗ്യ പരിശോധന നടത്തുന്നതിനുള്ള ചുമതല. അമിത ഫീസ് ഈടാക്കുന്നതായുള്ള പരാതികള്‍ ശക്തമായ സാഹചര്യത്തിലാണ് ഖദാമത്തിനെ പരിശോധനാ ചുമതലയില്‍ നിന്ന് മാറ്റിയത്. അതിനിടെ, ഇന്ന് രാവിലെ ഖദാമത്ത് ഏജന്‍സി പരിശോധനാ ഫീസ് 24000 രൂപയില്‍ നിന്ന് 16000 രൂപയായി കുറച്ചിരുന്നു. എന്നാല്‍ 3800 രൂപ മാത്രമാണ് ഗാംക വഴി പരിശോധനക്ക് ആകുകയുള്ളൂ.

ഗാംകക്ക് കേരളത്തിലുടനീളം സെന്ററുകളുണ്ട്. കോഴിക്കോട്, മഞ്ചേരി, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരിശോധന നടത്താം. എന്നാല്‍ ഖദാമത്തിന് മുംബൈയില്‍ മാത്രമാണ് ഇപ്പോള്‍ പരിശോധനാ കേന്ദ്രമുള്ളത്. നേരത്തെ കൊച്ചിയിലുണ്ടായിരുന്ന ഓഫീസ് പരാതിയെ തുടര്‍ന്ന് പോലീസ് സീല്‍ ചെയ്തിരുന്നു.