മോദിയെയും അമിത് ഷായെയും വിമര്‍ശിച്ച് ബിജെപി എംഎല്‍എ; വീഡിയോ വൈറലാകുന്നു

Posted on: June 27, 2015 1:29 pm | Last updated: June 27, 2015 at 10:59 pm

a-മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും വിമര്‍ശിച്ച് ബിജെപി എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ കൊളാബയില്‍ നിന്നുള്ള എംഎല്‍എ രാജ് പുരോഹിതാണ് ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പുരോഹിത് വിമര്‍ശനം നടത്തുന്നതിന്റെ ഒളികാമറ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.

ബിജെപിയില്‍ നരേന്ദ്ര മോദിയും അമിത് ഷായും മാത്രമാണ് അധികാരം കൈയാളുന്നതെന്നും പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നും പുരോഹിത് ആരോപിക്കുന്നു. പാര്‍ട്ടിയില്‍ നേതാക്കളുടെ ഒത്തൊരുമയില്ല. അത് പാര്‍ട്ടിക്ക് അപകടകരമാണെന്നും പുരോഹിത് പറയുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം നിസഹായനാണെന്നും പുരോഹിത് പറയുന്നു.

വീഡിയോ വൈറലായതോടെ മോര്‍ഫ് ചെയ്തതാണന്ന വാദവുമായി പുരോഹിത് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോ കാണാം………..