മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 20 മരണം; 15 പേര്‍ക്ക് പരിക്ക്‌

Posted on: June 25, 2015 8:21 pm | Last updated: June 25, 2015 at 8:21 pm

accidentനാസിക്: മഹാരാഷ്ട്രയിലെ ജല്‍ഗാണ്‍ ജില്ലയില്‍ ബസും കണ്ടൈനര്‍ ട്രക്കും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2.30നു ധുലെ-ചാലിസ്ഗാവ് ഹൈവേയിലായിരുന്നു അപകടം. ചാലിസ്ഗാവില്‍നിന്നു സൂറത്തിലേക്കു പോയ മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയില്‍ നിന്നു വന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ ട്രക്ക് ഡ്രൈവറും ഉള്‍പ്പെടുന്നു.പരിക്കേറ്റവരില്‍ കുറച്ചുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.