ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

Posted on: June 24, 2015 4:54 pm | Last updated: June 24, 2015 at 4:54 pm

കാരന്തൂര്‍: മര്‍കസ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ്ടുവില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അധ്യാപക രക്ഷാകര്‍തൃ സമിതി അനുമോദിച്ചു. എല്ലാ വിഷയങ്ങളിലും എ പ്ലസും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശദാഹിന്ദ്, ഖദീജ ജബിന്‍ എന്നിവര്‍ക്കും മറ്റു ഉന്നത വിജയികള്‍ക്കുമുള്ള അവാര്‍ഡ് വിതരണം ഹയര്‍ സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ.നൗഷാദ് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി.പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ച ചടങ്ങ് മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ടി.കെ സീനത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി. പി.ഷൈജു, ഹെഡ്മാസ്റ്റര്‍ പി.കാസിം,ഡോ.മുഹമ്മദലി മാടായി, ശ്രീമതി ഷംന അസീസ് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.അബൂബക്കര്‍ സ്വാഗതവും കണ്‍വീനര്‍ ഡോ.അബ്ദുല്‍ ശുകൂര്‍ നന്ദിയും പറഞ്ഞു.