ബാര്‍ കോഴക്കേസില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടായിട്ടില്ലെന്ന് ചെന്നിത്തല

Posted on: June 20, 2015 2:40 pm | Last updated: June 23, 2015 at 11:35 pm

ramesh chennithalaതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടായിട്ടില്ലെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല. ബാര്‍ കോഴക്കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാതിരിക്കുന്നത് കേസ് അട്ടിമറിക്കാനാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് മറുപടി പറയുകയായിരുന്നു ചെന്നിത്തല. അന്വേഷണത്തില്‍ ഇതുവരെ സര്‍ക്കാര്‍ യാതൊരുതരത്തിലുമുള്ള ഇടപെടലുകളും നടത്തിയിട്ടില്ല. അന്വേഷണം വിജിലന്‍സ് സ്വതന്ത്ര്യമായാണ് നടത്തിയതെന്നും ചെന്നിത്തല അരുവിക്കരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.