ലളിത് മോദിയോട് നിയമത്തിന് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെന്ന് ശരത് പവാര്‍

Posted on: June 17, 2015 5:17 pm | Last updated: June 17, 2015 at 5:17 pm

SHARATH PAWARന്യൂഡല്‍ഹി :ലളിത് മോദിയെ ലണ്ടനില്‍ വെച്ച് കണ്ടിരുന്നുവെന്നും നാട്ടിലെത്തി നിയമത്തിന് മുന്നില്‍ കീഴടങ്ങാന്‍ പറഞ്ഞുവെന്നും മുന്‍ കേന്ദ്ര മന്ത്രിയും എന്‍സിപി ദേശീയ പ്രസിഡന്റുമായ ശരത് പവാര്‍. 2010 മുതല്‍ ലണ്ടനില്‍ താമസിക്കുന്ന വ്യക്തിയാണ് ലളിത് മോദി. ഇടക്ക് താന്‍ ലണ്ടനില്‍ ചെന്നപ്പോള്‍ അദ്ദേഹത്തെ കണ്ടിരുന്നുവെന്നും അദ്ദേഹത്തോട് ഇന്ത്യയിലേക്ക് വരാനാണ് താന്‍ ആവശ്യപ്പെട്ടതെന്നും ശരത് പവാര്‍ പറഞ്ഞു.

എന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങി വന്നാലുള്ള സുരക്ഷയുടെ കാര്യത്തില്‍ ലളിത് മോദിക്ക് ഏറെ ആശങ്കയുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം തന്നോട് പറഞ്ഞപ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടെന്നും നാട്ടിലെത്തി നിയമത്തിനു മുന്നില്‍ കീഴടങ്ങണമെന്നും താന്‍ ലളിത് മോദിയോട് ആവശ്യപ്പെട്ടിരുന്നതാണെന്നും ശരത് പവാര്‍ പറഞ്ഞു.