എസ് എന്‍ ഡി പി ശ്രീനാരായണ ഗുരുവിനെ ശൂലത്തില്‍ കയറ്റുന്നു: കോടിയേരി

Posted on: June 17, 2015 2:40 pm | Last updated: June 17, 2015 at 10:17 pm

kodiyeri 2ആലപ്പുഴ: എസ് എന്‍ ഡി പിയെ ഭാവിയില്‍ ആര്‍ എസ് എസ് വിഴുങ്ങുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ടം ഉദ്ഘാനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേര്‍ത്തലയില്‍ എസ് എന്‍ ഡി പിയുടെ ചടങ്ങില്‍ പ്രവീണ്‍ തൊഗാഡിയ സംബന്ധിച്ചതിനെക്കുറിച്ചുള്ള ചേദ്യത്തോടായിരുന്നു കോടിയേരിയുടെ പ്രതികരണം. ശ്രിനാരായണ ഗുരുവിനെ പോലുള്ള സാമൂഹിക പരിഷ്‌കര്‍ത്താവിനെ ശൂലത്തില്‍ കയറ്റാനാണണ് എസ് എന്‍ ഡി പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണിറായി വിജയനാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഫഌക്‌സ് വെക്കലും പ്രസംഗിക്കലും മാത്രമല്ല പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.