വിവാദ പ്രസംഗം: ഇടുക്കി ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു

Posted on: June 15, 2015 8:53 pm | Last updated: June 15, 2015 at 11:54 pm

തൊടുപുഴ: ലൗജിഹാദും എസ് എന്‍ ഡി പിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയാണെന്ന വിവാദ പരാമര്‍ശത്തില്‍ ഇടുക്കി ബിഷപ്പ് മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ ഖേദം പ്രകടിപ്പിച്ചു.
എന്നാല്‍ ഇതില്‍ തൃപ്തരാകാതെ എസ് എന്‍ ഡി പി ഇന്നലെ ഇടുക്കി ബിഷപ്പ് ഹൗസിലേക്ക് പ്രകടനം നടത്തി. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ച ബിഷപ്പിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നാണ് അവരുടെ ആവശ്യം. ജില്ലയെമ്പാടും എസ് എന്‍ ഡി പി പ്രതിഷേധ പ്രകടനം നടത്തി ബിഷപ്പിന്റെ കോലം കത്തിച്ചു. ശനിയാഴ്ച കാഞ്ഞിരപ്പളളിയില്‍ നടന്ന രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിലാണ് ബിഷപ്പിന്റെ പ്രകോപനപരമായ പ്രസംഗം നടന്നത്.