യു എസില്‍ പോലീസ് ആസ്ഥാനത്ത് വെടിവെപ്പ്

Posted on: June 13, 2015 8:53 pm | Last updated: June 14, 2015 at 10:52 am
dallas hq
ആക്രമണത്തില്‍ തകര്‍ന്ന പോലീസ് ആസ്ഥാനത്തിന്റെ ജനല്‍ ചില്ലുകള്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഡള്ളാസില്‍ പോലീസ് ആസ്ഥാനത്ത് വെടിവെപ്പ്. വാനിലെത്തിലെ ആയുധധാരിയാണ് വെടിവെപ്പ് നടത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ നടത്തിയ പ്രത്യാക്രമണത്തില്‍ ആയുധധാരി കൊല്ലപ്പെട്ടു. കാറിന്റെ മുന്‍വശത്തെ ചില്ലിലൂടെ വെടിയുതിര്‍ത്താണ് ഇയാളെ വകവരുത്തിയത്. ഇയാള്‍ എത്തിയ വാനില്‍ സ്‌ഫോടകവസ്തു ശേഖരമുണ്ടായിരുന്നു. ഇത് നിര്‍വീര്യമാക്കാന്‍ പോലീസ് ശ്രമിച്ചുവരികയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.