അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തായി തിരിച്ചടിക്കും: പാക് സെെനിക മേധാവി

Posted on: June 13, 2015 6:50 pm | Last updated: June 14, 2015 at 3:40 pm
SHARE

PAK ARMY CHIEF raheel-sharif

ഇസ്ലാമാബാദ്: പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് തക്ക തിരിച്ചടി നല്‍കുമെന്ന് പാക് സൈനിക മേധാവി റഹീല്‍ ഷരീഫ്. മറ്റു രാജ്യങ്ങളുമായി സഹകരിക്കാന്‍ പാക്കിസ്ഥാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അത് പക്ഷേ തങ്ങളുടെ ദേശീയതയേയും രാജ്യതാത്പര്യത്തെയും പരമാധികാരത്തേയും അടിയറവ് വെച്ചുകൊണ്ടാകില്ലെന്നും സൈനിക മേധാവി വ്യക്തമാക്കി.

പാക്കിസ്ഥാന്റെ സുരക്ഷാകാര്യങ്ങള്‍ ലോകം അംഗീകരിച്ചതാണ്. ബലൂചിസ്ഥാനില്‍ ചോരപ്പുഴ ഒഴുക്കിയും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചും തങ്ങളെ അസ്ഥിരപ്പെടുത്താന്‍ കരുക്കള്‍ നീക്കിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ഛേര്‍ത്തു. ഇന്ത്യയെ പേരെടുത്ത് പറയാതെയായിരുന്നു പാക് സൈനിക മേധാവിയുടെ പ്രസ്താവന.