ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം

Posted on: June 13, 2015 10:54 am | Last updated: June 14, 2015 at 10:51 am

pcgeorgeVകോട്ടയം: പി സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം. പി സി ജോര്‍ജ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നും ഇതു കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍വരുമെന്നുമാണു കേരള കോണ്‍ഗ്രസിന്റെ വാദം.

നാളെ ചേരുന്ന കേരള കോണ്‍ഗ്രസ് സിറ്റിയറിങ് കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. കേരള കോണ്‍ഗ്രസിനെതിരെ പി സി ജോര്‍ജ് നടത്തുന്ന പ്രസ്താവനകളും അരുവിക്കര തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കുന്നതും കേരള കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ സ്പീക്കറെ അറിയിക്കും.

പി സി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തോടെ പാര്‍ട്ടി വിടാന്‍ അനുവദിക്കില്ലെന്നു കേരള കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.