സഖാഫികള്‍ക്ക് യാത്രയയപ്പ് നല്‍കി

Posted on: June 12, 2015 8:38 pm | Last updated: June 12, 2015 at 8:38 pm

കോഴിക്കോട്: മര്‍കസില്‍ നിന്ന് ഈ വര്‍ഷം തഖസ്സുസ്, മുഥവ്വല്‍, കുല്ലിയകളില്‍ നിന്ന് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന അഞ്ഞൂറോളം യുവപണ്ഡിതര്‍ക്ക് വിദ്യാര്‍ത്ഥി സംഘടന ഇഹ്‌യാഉസ്സുന്ന ഹൃദ്യമായ യാത്രയയപ്പ് നല്‍കി. പ്രിന്‍സിപ്പാള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ അധ്യക്ഷം വഹിച്ചു. എ.പി മുഹമ്മദ് മുസ്്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി.പി.എം വില്യാപള്ളി, കെ.കെ മുഹമ്മദ് മുസ്്‌ലിയാര്‍, കുഞ്ഞു മുഹമ്മദ് സഖാഫി, ഹാഫിസ് അബൂബക്കര്‍ സഖാഫി, ചിയ്യൂര്‍ അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് അഹ്മദ് സഖാഫി മമ്പീതി, മുഹമ്മദ് നൂറാനി തിരൂര്‍, മര്‍സൂഖ് , അബ്ദുറഹ്മാന്‍, ഉനൈസ് പുല്ലാര, മുഹമ്മദ് ഫാളില്‍ മുറാദാബാദ് സംസാരിച്ചു. അബ്ദുസ്സമദ് മൂര്‍ക്കനാട് സ്വാഗതം പറഞ്ഞു.