Connect with us

Gulf

ലെജന്‍ഡ് ഗ്രൂപ്പ് ഇന്ത്യയിലേക്ക്; ഈ വര്‍ഷം 500 കോടി നിക്ഷേപിക്കും

Published

|

Last Updated

ലെജന്‍ഡ് ഗ്രൂപ്പ് അധികൃതര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: രാജ്യത്തെ ആദ്യ ഹൈബ്രിഡ് നാച്വറല്‍ പവര്‍ ബാക്കപ്പോടു കൂടിയ അപ്പാര്‍ട്‌മെന്റ്് പദ്ധതിയുമായി ദുബൈ ആസ്ഥാനമായ ലെജന്‍ഡ് ഗ്രൂപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കും. കൊച്ചിയില്‍ തൃപ്പൂണിത്തുറയിലാണ് 75 അപ്പാര്‍ട്‌മെന്റുകളുടെ ആദ്യ പദ്ധതി നടപ്പാക്കുകയെന്ന് എം ഡി ജോജി മാത്യു ചക്കുപ്പുരക്കല്‍, മാര്‍ക്കറ്റിംഗ് ഹെഡ് നിഷാന്ത് മണ്ടോടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യ വര്‍ഷം തന്നെ രാജ്യത്ത് 500 കോടിയോളം രൂപയുടെ നിക്ഷേപം നടത്താനും 2017-ഓടെ കേരളത്തില്‍ ഒരു കോടി അധികം ച. അടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും ഗ്രൂപ്പിന്റെ ഇന്ത്യയിലെ കമ്പനിയായ അറേബ്യന്‍ ലെജന്‍ഡ് റിയാല്‍റ്റേഴ്‌സ് ലക്ഷ്യമിടുന്നു. പരിസ്ഥിതി സൗഹാര്‍ദപരവും സ്ഥായിയുമായ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ഗ്രൂപ്പിന്റെ പ്രവര്‍ത്തനനയങ്ങളുടെ തുടര്‍ച്ചയായിരിക്കും കൊച്ചി തൃപ്പൂണിത്തുറയില്‍ നടപ്പാക്കുന്ന ആദ്യ റിയല്‍ എസ്റ്റേറ്റ് പദ്ധതിയായ ലെജന്‍ഡ് “ജോസ്വാന”. ഹൈബ്രിഡ് നാച്വറല്‍ പവര്‍ ബാക്കപ്പ് സൗകര്യമാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. വിന്റ് എനര്‍ജി (കാറ്റാടി) ഉള്‍പെടെയുള്ള ആധുനികതയും ഗ്രാമീണ സൗന്ദര്യം നിറഞ്ഞ തൃപ്പൂണിത്തുറയുടെ പ്രകൃതി ഭംഗിയും, റെയില്‍വേ സ്റ്റേഷന്‍, നാഷനല്‍ ഹൈവേ, കലാലയങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുമെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാണെങ്കിലും സാധാരണക്കാരനും പ്രാപ്തമാകുന്ന വെറും 49 ലക്ഷം രൂപ മുതലാണ് പദ്ധതിയുടെ വില ആരംഭിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ആധുനിക സൗകര്യങ്ങളോടു കൂടി 15 നിലയില്‍ നിര്‍മിക്കുന്ന ഈ പദ്ധതി രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചു.
നിലവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 1400 പേര്‍ ഗ്രൂപ്പിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ട്. ഭാവിയിലെ പദ്ധതികള്‍ക്കായി കൂടുതല്‍ ആളുകളെ നിയമിക്കാനും ആലോചനയുണ്ട്. “ഞങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉണ്ടാകാവുന്ന ആവശ്യകതക്കപ്പുറം ഇന്ത്യയില്‍ ലഭ്യമാകുന്ന തൊഴില്‍ പ്രാഗല്‍ഭ്യവും ഇവിടെ നിക്ഷേപം നടത്താന്‍ ഞങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്,” ജോജി മാത്യു കൂട്ടിച്ചേര്‍ത്തു.