Kerala
UPDATES കരിപ്പൂര്‍ സംഭവം: നൂറോളം സിഐഎസ്എഫ് ജവാന്മാര്‍ക്കെതിരെ കേസ്
 
		
      																					
              
              
            മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പില്‍ ജവാന്‍ മരിച്ച സംഭവത്തില്‍ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മനപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചികിത്സയിലില്‍ കഴിയുന്ന രണ്ട് പേരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യും. പത്ത് പേരെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് നൂറോളം സിഐഎസ്എഫ് ജവാന്മാര്‍ക്കെതിരെ കേസെടുത്തു.വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി.
അതിനിടെ, സംഘര്‍ഷത്തിനിടെ വെടിപൊട്ടിയത് തോക്ക് സി ഐ എസ് എഫ് ഉദ്യോഗസ്ഥന്റെ കൈയിലിരിക്കെയെന്ന് സൂചന ലഭിച്ചു. ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയെ പരിശോധിച്ചതില്‍ നിന്നും സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും ഇതിന്റെ തെളിവുകള്‍ ലഭിച്ചു. സീതാറാം ചൗധരിയുടെ കൈയില്‍ സില്‍വര്‍ നൈട്രേറ്റിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.

[liveblog]
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

