ഡല്‍ഹി മന്ത്രി തോമറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Posted on: June 11, 2015 12:44 pm | Last updated: June 12, 2015 at 12:06 am

jithendra singhന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അറസ്റ്റിലായ നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമറിന് കോടതി ജാമ്യം നിഷേധിച്ചു. സാകേത് കോടതിയില്‍ ഹാജരാക്കിയ തോമറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നാല് ദിവസമാണ് കസ്റ്റഡി കാലാവധി. അതേസമയം, തോമറിന് ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാമെന്നും ജഡ്ജി വ്യക്തമാക്കി.

വ്യാജ നിയമ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ കഴിഞ്ഞ ദിവസമാണ് തോമറെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി ബാര്‍ കൗണ്‍സിലിന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.