എസ് പിമാര്‍ക്കും ഡിവൈ എസ് പിമാര്‍ക്കും സ്ഥലംമാറ്റം

Posted on: June 11, 2015 4:29 am | Last updated: June 11, 2015 at 12:30 am

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ആസ്ഥാനം എസ് പിയായി കെ എസ് സുരേഷ് കുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്ഥലം മാറ്റം ലഭിച്ച മറ്റു ഉദ്യോഗസ്ഥരുടെ പേരും നിയമനവിവരങ്ങളും (ബ്രാക്കറ്റില്‍) പി ബി രാജീവ് (എസ് പി, ക്രൈംബ്രാഞ്ച് തിരുവനന്തപുരം), സാം ക്രിസ്റ്റി ഡാനിയല്‍ (എസ് പി, കെ എസ് ഇ ബി വിജിലന്‍സ്), കെ എസ് വിമല്‍ (ഡി സി പി ക്രൈം ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ തിരുവനന്തപുരം), ടി എ സലിം (എസ് പി, ക്രൈംബ്രാഞ്ച് കോഴിക്കോട്), പി ബിജോയ് (ഡിവൈ എസ് പി, പൊലിസ് ആസ്ഥാനം ഫോറിനേഴ്‌സ് വിങ്), ഷാജി സുഗുണന്‍ (ഡിവൈ എസ് പി, ക്രൈംബ്രാഞ്ച് ആസ്ഥാനം പാസ്‌പോര്‍ട് വെരിഫിക്കേഷന്‍), സേവിയര്‍ സെബാസ്റ്റ്യന്‍ (അസിസ്റ്റന്റ് കമ്മീഷണര്‍, ക്രൈം ഡിറ്റാച്‌മെന്റ് കൊച്ചി സിറ്റി), എ യു സുനില്‍കുമാര്‍ (ഡിവൈ എസ് പി, ക്രൈംബ്രാഞ്ച് ആലപ്പുഴ), പി ബി ബാബുരാജ് (അസിസ്റ്റന്റ് കമ്മീഷണര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍), കെ പി ജോസ്(ഡിവൈ എസ് പി, ഡി സി ആര്‍ ബി എറണാകുളം റൂറല്‍), കെ ഇസ്മയില്‍ (ഡിവൈ എസ് പി, ക്രൈംബ്രാഞ്ച് കോഴിക്കോട്), കെ സി ബാബുരാജ് (ഡിവൈ എസ് പി, ക്രൈംബ്രാഞ്ച് ആലപ്പുഴ), എസ് ഷാനവാസ് (ഡിവൈ എസ് പി, അഗളി (എസ് എം എസ്), ജി പ്രദീപ് കുമാര്‍ (അസിസ്റ്റന്റ് കമാന്‍ഡന്റ്, എ ആര്‍ ക്യാംപ് കളമശേരി), കെ അബ്ദുല്‍ റഷീദ് (അസിസ്റ്റന്റ് കമാന്‍ഡന്റ്, എ ആര്‍ ക്യാംപ് മലപ്പുറം).