പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു

Posted on: June 10, 2015 2:00 pm | Last updated: June 10, 2015 at 5:00 pm

കുന്നംകുളം: കുന്നംകുളം ടൗണിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ വ്യാപക പരിശോധനയില്‍ നിരവധി പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു.
ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു ഹോട്ടല്‍ ജീവനക്കാരെ പോലും ഞെട്ടിച്ച് യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടലിലേക്ക് കയറി പരിശോധന നടത്തിയത്. പട്ടാമ്പി റോഡിലുളള കൈരളി ഹോട്ടല്‍ ഗ്രീന്‍ലാഡ് ഹോട്ടല്‍ തുടങ്ങി നിരവധി ഹോട്ടലുകളിലാണ് സംഘം പരിശോധന നടത്തിയത്. ഇതില്‍ പഴക്കമുളള കൂടുതല്‍ ഭക്ഷണം കൈരളി, ഗ്രീന്‍ലാഡ് എന്നിവിടങ്ങളില്‍ നിന്നാണ് പിടിച്ചെടുത്തത്. പെട്ടെന്നുളള പരിശോധനയായതിനാലാണ് ഹോട്ടല്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ കൃത്യമായി പിടികൂടാനായത്. പഴകിയ ചിക്കന്‍, ബീഫ്, പൊറോട്ട ചോറ,് ചപ്പാത്തി തുടങ്ങി ചീഞ്ഞ പച്ചക്കറി സാധനങ്ങളടക്കം നിരവധി ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരിശോന നടക്കുന്ന വിവരം പുറത്തറിഞ്ഞതോടെ കൂടുതല്‍ ഹോട്ടലുകളില്‍ പരിശോധന നടത്തിയില്ല. വരൂം ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വിഭാഗം കടക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.