വിവാദങ്ങള്‍ക്കിടെ കാളികാവ് ബ്ലോക്കിന് തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ നിര്‍ദേശം

Posted on: June 10, 2015 2:55 pm | Last updated: June 10, 2015 at 4:56 pm

കാളികാവ്: വിവാദങ്ങള്‍ സൃഷ്ടിച്ച് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഇല്ലാതാകുകയും പിന്നീട് തിരിച്ചു വരികയയും ചെയ്ത സംഭവ വികാസങ്ങള്‍ക്കിടെ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ കാളികാവ് ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ലഭിച്ചു.
ഇന്നലെ ഉച്ചക്കാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം ലഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഇല്ലാതായതായി ബന്ധപ്പെട്ടവര്‍ക്ക് വിവരം ലഭിച്ചത്.
എന്നാല്‍ ഇതിനെതിരെ കാളികാവില്‍ വ്യാപക പ്രതിഷേധം ഉയരുകയും രാഷ്ട്രീയ സമര്‍ദ്ദം ശക്തമാവുകയും ചെയ്തതോടെ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി. 1981-82 കാലത്താണ് സംസ്ഥാനത്ത് 152 നാഷനല്‍ എക്സ്റ്റന്‍ഷന്‍ ബ്ലോക്കുകള്‍ നിലവില്‍ വന്നത്. 1995-ല്‍ പഞ്ചായത്തീ ആക്ട് പ്രകാരം ഇത് പിന്നീട് ബ്ലോക്കു പഞ്ചായത്തുകളായി മാറുകയായിരുന്നു. തിരുവനന്തപുരം റൂറലിലെ വട്ടിയൂര്‍കാവ് പഞ്ചായത്താണ് കാളികാവിലേക്ക് മാറ്റിയത്. ഇങ്ങനെ വന്ന ബ്ലോക്ക് പഞ്ചായത്താണ് ചില കരുനീക്കങ്ങള്‍ക്കൊടുവില്‍ മഞ്ചേരി മണ്ഡലത്തിലേക്ക് കൊണ്ടുപോകാനിരുന്നത്. തിരഞ്ഞെടുപ്പിനൊരുങ്ങാനായി ബ്ലോക്ക്് പഞ്ചായത്ത് അധികൃതര്‍ക്ക് ലഭിച്ച ഇല. കമ്മീഷന്‍ നിര്‍ദേശം തിരഞ്ഞെടുപ്പുകളോടനുബന്ധിച്ചുള്ള പതിവ് നടപടിയാണെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.