Connect with us

Gulf

ദുബൈയിലെ തെരുവു വിളക്കുകള്‍ എല്‍ ഇ ഡിയിലേക്ക്

Published

|

Last Updated

ദുബൈ: ദുബൈയിലെ തെരുവു വിളക്കുകള്‍ എല്‍ ഇ ഡി ലൈറ്റുകളാക്കി മാറ്റുമെന്ന് ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് സി ഇ ഒ എഞ്ചിനീയര്‍ മൈത ബിന്‍ അദിയ്യ് അറിയിച്ചു. പരീക്ഷണാര്‍ഥം ദക്ഷിണ ബര്‍ഷയില്‍ ആഗസ്റ്റ് അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കും. വര്‍ഷം 1.80 കിലോ വാട്ട് വൈദ്യുതി ലാഭിക്കാനാണ് ആര്‍ ടി എ ലക്ഷ്യമിടുന്നത്. ഹരിതഗൃഹ വാതക പുറം തള്ളല്‍ പ്രതിവര്‍ഷം 163.6 ടണ്‍ കുറയും. ദുബൈയെ ഹരിത സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതില്‍ പങ്കാളിത്തം വഹിക്കുകയാണ് ആര്‍ ടി എ. പഴയ വിളക്കുകള്‍ നീക്കം ചെയ്യും.
ഒന്നാം ഘട്ടത്തിന്റെ 20 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുഴുവന്‍ പദ്ധതിയും 2018 ഓടെ പൂര്‍ത്തിയാക്കാന്‍ കഴിയും. റാശിദിയ്യ, നാദ് ശമ എന്നിവിടങ്ങളിലും താമസിയാതെ എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിക്കും. ഇത്തിഹാദ് എനര്‍ജി സര്‍വീസസ് കമ്പനിയുമായി സഹകരിച്ചാണ് ഇത്. രാത്രി 10ന് ശേഷം ചില സ്ഥലങ്ങളില്‍ തെരുവു വിളക്കുകള്‍ ഭാഗികമായി അണക്കുമെന്നും മൈത ബിന്‍ അദിയ്യ് അറിയിച്ചു.