അരുവിക്കരയില്‍ വിജയസാധ്യതയുണ്ടെന്ന് വിഎം സുധീരന്‍

Posted on: June 9, 2015 2:39 pm | Last updated: June 12, 2015 at 12:06 am

vm sudeeranന്യൂഡല്‍ഹി: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയസാധ്യതയുണ്ടെന്ന കാര്യം എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയെ ധരിപ്പിച്ചതായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. കേരളത്തിലെ പൊതു രാഷ്ട്രീയ സംഭവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു. അതേസമയം ബാര്‍ കോഴ, നേതൃമാറ്റം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍.