ഖത്മുല്‍ ഖുര്‍ആന്‍ ജല്‍സ സംഘടിപ്പിച്ചു

Posted on: June 9, 2015 12:00 pm | Last updated: June 9, 2015 at 12:21 pm

മേല്‍മുറി: സ്വലാത്ത് നഗര്‍ മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നും ഖുര്‍ആന്‍ മനപ്പാഠം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ഖത്മുല്‍ ഖുര്‍ആന്‍ ജല്‍സ സംഘടിപ്പിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. 19 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഹിഫഌ പൂര്‍ത്തിയാക്കിയത്. സുലൈമാന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ മഅ്ദിന്‍ ദഅ്‌വാ കോളജ് പ്രിന്‍സിപ്പാള്‍ ഇബ്‌റാഹീം ബാഖവി മേല്‍മുറി പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. ബശീര്‍ സഅദി വയനാട് സ്വാഗതം പറഞ്ഞു. പരിപാടിയില്‍ ഉമര്‍ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, കുഞ്ഞാന്‍ ഫൈസി മുടുക്കോട്, അബ്ദൂല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ കല്ലൂര്‍, ഉമര്‍ ബാഖവി ഇരുമ്പുഴി, ദുല്‍ഫുഖാറലി സഖാഫി, ഗസ്സാലി അഹ്‌സനി സംബന്ധിച്ചു.